Monday, July 11, 2011

നഗ്നത നീയൊരു കലാപമാണ്‌

നഗ്നത നീയൊരു കലാപമാണ്‌

നഗ്നത ഇന്നു നീയൊരു കലാപമാണ്‌ 
നാളെത്തെ ആകാശത്തെ പങ്കുവെക്കാനുള്ള ഇന്നിന്റെ സൌന്ദര്യവു.



ഇന്നലെകളില്‍  ദാരിദ്രം ഉടുതുണിക്ക്‌ മറുതുണി നെയ്യാതെ നിന്നെ നിലനിര്‍ത്തി..
നാടുവാഴിയുടെ ആജ്ഞകളിലും അന്ത്പുരങ്ങളിലെ അടക്കം പറച്ചിലുകളിലും  നീ ഒറ്റപെട്ടു. 

എന്നിട്ടും ഞങ്ങള്‍ ആരാധിച്ചു. വെച്ചു പൂജ നടത്തി. നിന്‍റെ മന്ദഹാസം ഞങ്ങളേറ്റു  വാങ്ങി




ഇന്നു നീ പുതിയ സങ്കേതങ്ങളിലിരുന്നു പൊട്ടിച്ചിരിക്കുന്നു.
ഒളി പോരാളിയുടെ വീര്യത്തോടെ ഇരകളെ കീഴ്പ്പെടുത്തുന്നു.

കുളിമുറികളിലും കുളികടവുകളിലും എത്തിനോക്കുന്നു.

നിന്റെ നിശ്വാസത്തിനൊപ്പം നിന്‍റെ വിശ്വാസവും ഛായാചിത്രങ്ങളാകുന്നു
സ്വയം നീ ആകാശ വലകളില്‍ വില്പനക്ക് വെയ്ക്കുന്നു.


തടവിലാക്കപ്പെടുന്ന നിന്‍റെ യുവത്വം വെന്തുനുരയുന്ന വിഷ കുമിളകളാണ്.

ഉയര്‍ച്ച താഴ്ച്കളിലെ ആനന്ദത്തിനായി നീ അമ്മയെ പോലും തിരയും.
പീഡനങ്ങളില്‍ പിടയുന്ന പൈതലില്‍ നിന്നും നീ കപ്പം വാങ്ങും.
വാണിഭങ്ങളുടെ ഘോഷ യാത്രയില്‍ നീ സായുജ്യമടയും.....

വീണ്ടും  അണിഞ്ഞോരുങ്ങും പുതിയ കലാപത്തിനായി.......



നഗ്നത എന്നും നീയൊരു കലാപമാണ്‌
കറവ വറ്റാത്ത കലാപം



4 comments:

  1. ഹായ്.... ആദ്യമായി ഞാനാണൊ..?
    അഭിനന്ദനങ്ങൾ. നന്നായിട്ടുണ്ട്.

    ReplyDelete
  2. ജാലകത്തിൽ രജിസ്റ്റർ ചെയ്യുമല്ലൊ.
    ദയവായി വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കൂ..

    ReplyDelete
  3. നഗ്നകവിത നന്നായിട്ടുണ്ട്...

    ReplyDelete
  4. ഇരുളിന്റെ മറവില്‍ സദാചാര രാജാക്കന്മാര്‍ നഗ്നരാവുമ്പോള്‍
    വാക്കുകളുടെ നഗ്ന സൌന്ദര്യം കൊണ്ട് കലാപകൊടികള്‍ കാണിച്ചു അലറണം.
    നിങ്ങള്‍ നഗ്നതയെ ഭയക്കുന്ന ഭീരുക്കള്‍ എന്ന്...

    ReplyDelete