Friday, July 15, 2011

ചാരിത്ര്യം ഒരു വിലാപമാണ്‌.



ചാരിത്ര്യം ഒരു വിലാപമാണ്‌.
അത് നഷ്ടപ്പെട്ട് വിലപിക്കുന്നവളുടെ വിലാസമറിയാന്‍ വേദനിക്കുന്നവര്‍ക്ക്
കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും ഊന്നുവടിയായി പത്ര ദൃശ്യ മാധ്യമങ്ങള്‍  ധാരാളം.

അടി വസ്ത്രത്തിനൊപ്പം അയയില്‍ ഉണക്കാനിടാനുള്ളതാണ്  അയല്‍വീട്ടിലെ ചാരിത്ര്യം മുന്‍കൂട്ടി  പേരുതന്നു കാത്തിരിക്കുന്നവര്‍ നെല്ലിപലക താണ്ടിക്കാണും എനിക്ക് ചാരിത്ര്യം ഏറ്റവും ചീഞ്ഞ പിങ്ക്ഷഢിയില്‍  പൊതിഞ്ഞു  ഉടനെ കൊറിയര്‍ ചെയ്യണം.

ചാരിത്ര്യപ്പട്ട കെട്ടിയ ഭൂതകാലത്തിനും ഭൂതത്തിലാണ്  സീതയുടെ ചാരിത്ര്യശുദ്ധി
ദേവിയുടെ പിന്മുറക്കാര്‍ ചാരിത്ര്യം തുന്നിച്ചേര്‍ക്കാന്‍  ആതുരാലയങ്ങളില്‍
നിഷ്ഫലപുഞ്ചിരി പൊഴിച്ചു പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

വിവാഹം കഴിക്കാം, വധുവിനു ചാരിത്ര്യശുദ്ധി തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ്  വെബ്സൈറ്റിന്റെ വാഗ്ദാനം!

യുക്തി വാദികള്‍ പോലും ബീവറേജിലെതു  പോലെ വരിയയില്‍  ശാന്തരാവും

മുറ തെറ്റിയിട്ടും കര്‍ണ്ണമാതാവ്‌  പാതിവ്രത്യം കരഞ്ഞു വാങ്ങി
നോയല്ലേ നീയത്  ലേലത്തില്‍ വച്ചു നിര്‍വൃതികൊണ്ടതെന്തേ?


ഈപ്പോഴും (എപ്പോഴും) ചാരിത്ര്യം ഒരു വിലാപമാണ്‌.
ഇനി ചാരിത്ര്യവേദം ഓതാന്‍  നളിനി ജമീല ആകാം
ചാരിത്ര്യത്തിന്റെ  ഉദാരവല്‍ക്കരണ സാധ്യതകളെ കുറിച്ചൊരു സിപോസിയം നടത്താം. സ്ഥാപിക്കാം ചാരിത്ര്യം ഒരു വിലാപമാണ്‌.

2 comments:

  1. വര്ണ വസ്ത്രങ്ങള്‍ ധരിച്ചു.
    വചന പ്രഘോഷണങ്ങള്‍ നടത്തി.
    വില കൂടിയ അത്തറും പൂശി.
    വമ്പനെന്നു സുഹൃത്തുക്കള്‍-
    വിളിക്കുമ്പോഴും, മനസാകും
    വനാന്തരങ്ങളില്‍
    വരുതിയിലാവാത്ത ഒരു മൃഗത്തിന്റെ
    വന്യമായ മുരള്‍ച്ച-
    ഇരുളിന്റെ മറവില്‍,
    ടീ വി യില്‍ കാണിച്ച വ്യക്തമല്ലാത്ത,
    പീഡിതയായവളുടെ മുഖം ആലോചിച്ചു
    സ്വയംഭോഗം ചെയ്യുന്നു.

    ReplyDelete
  2. ഇനി ചാരിത്ര്യവേദം ഓതാന്‍ നളിനി ജമീല ആകാം :)

    ReplyDelete