Friday, July 15, 2011

ചാരിത്ര്യം ഒരു വിലാപമാണ്‌.



ചാരിത്ര്യം ഒരു വിലാപമാണ്‌.
അത് നഷ്ടപ്പെട്ട് വിലപിക്കുന്നവളുടെ വിലാസമറിയാന്‍ വേദനിക്കുന്നവര്‍ക്ക്
കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും ഊന്നുവടിയായി പത്ര ദൃശ്യ മാധ്യമങ്ങള്‍  ധാരാളം.

അടി വസ്ത്രത്തിനൊപ്പം അയയില്‍ ഉണക്കാനിടാനുള്ളതാണ്  അയല്‍വീട്ടിലെ ചാരിത്ര്യം മുന്‍കൂട്ടി  പേരുതന്നു കാത്തിരിക്കുന്നവര്‍ നെല്ലിപലക താണ്ടിക്കാണും എനിക്ക് ചാരിത്ര്യം ഏറ്റവും ചീഞ്ഞ പിങ്ക്ഷഢിയില്‍  പൊതിഞ്ഞു  ഉടനെ കൊറിയര്‍ ചെയ്യണം.

ചാരിത്ര്യപ്പട്ട കെട്ടിയ ഭൂതകാലത്തിനും ഭൂതത്തിലാണ്  സീതയുടെ ചാരിത്ര്യശുദ്ധി
ദേവിയുടെ പിന്മുറക്കാര്‍ ചാരിത്ര്യം തുന്നിച്ചേര്‍ക്കാന്‍  ആതുരാലയങ്ങളില്‍
നിഷ്ഫലപുഞ്ചിരി പൊഴിച്ചു പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

വിവാഹം കഴിക്കാം, വധുവിനു ചാരിത്ര്യശുദ്ധി തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ്  വെബ്സൈറ്റിന്റെ വാഗ്ദാനം!

യുക്തി വാദികള്‍ പോലും ബീവറേജിലെതു  പോലെ വരിയയില്‍  ശാന്തരാവും

മുറ തെറ്റിയിട്ടും കര്‍ണ്ണമാതാവ്‌  പാതിവ്രത്യം കരഞ്ഞു വാങ്ങി
നോയല്ലേ നീയത്  ലേലത്തില്‍ വച്ചു നിര്‍വൃതികൊണ്ടതെന്തേ?


ഈപ്പോഴും (എപ്പോഴും) ചാരിത്ര്യം ഒരു വിലാപമാണ്‌.
ഇനി ചാരിത്ര്യവേദം ഓതാന്‍  നളിനി ജമീല ആകാം
ചാരിത്ര്യത്തിന്റെ  ഉദാരവല്‍ക്കരണ സാധ്യതകളെ കുറിച്ചൊരു സിപോസിയം നടത്താം. സ്ഥാപിക്കാം ചാരിത്ര്യം ഒരു വിലാപമാണ്‌.

Monday, July 11, 2011

നഗ്നത നീയൊരു കലാപമാണ്‌

നഗ്നത നീയൊരു കലാപമാണ്‌

നഗ്നത ഇന്നു നീയൊരു കലാപമാണ്‌ 
നാളെത്തെ ആകാശത്തെ പങ്കുവെക്കാനുള്ള ഇന്നിന്റെ സൌന്ദര്യവു.



ഇന്നലെകളില്‍  ദാരിദ്രം ഉടുതുണിക്ക്‌ മറുതുണി നെയ്യാതെ നിന്നെ നിലനിര്‍ത്തി..
നാടുവാഴിയുടെ ആജ്ഞകളിലും അന്ത്പുരങ്ങളിലെ അടക്കം പറച്ചിലുകളിലും  നീ ഒറ്റപെട്ടു. 

എന്നിട്ടും ഞങ്ങള്‍ ആരാധിച്ചു. വെച്ചു പൂജ നടത്തി. നിന്‍റെ മന്ദഹാസം ഞങ്ങളേറ്റു  വാങ്ങി




ഇന്നു നീ പുതിയ സങ്കേതങ്ങളിലിരുന്നു പൊട്ടിച്ചിരിക്കുന്നു.
ഒളി പോരാളിയുടെ വീര്യത്തോടെ ഇരകളെ കീഴ്പ്പെടുത്തുന്നു.

കുളിമുറികളിലും കുളികടവുകളിലും എത്തിനോക്കുന്നു.

നിന്റെ നിശ്വാസത്തിനൊപ്പം നിന്‍റെ വിശ്വാസവും ഛായാചിത്രങ്ങളാകുന്നു
സ്വയം നീ ആകാശ വലകളില്‍ വില്പനക്ക് വെയ്ക്കുന്നു.


തടവിലാക്കപ്പെടുന്ന നിന്‍റെ യുവത്വം വെന്തുനുരയുന്ന വിഷ കുമിളകളാണ്.

ഉയര്‍ച്ച താഴ്ച്കളിലെ ആനന്ദത്തിനായി നീ അമ്മയെ പോലും തിരയും.
പീഡനങ്ങളില്‍ പിടയുന്ന പൈതലില്‍ നിന്നും നീ കപ്പം വാങ്ങും.
വാണിഭങ്ങളുടെ ഘോഷ യാത്രയില്‍ നീ സായുജ്യമടയും.....

വീണ്ടും  അണിഞ്ഞോരുങ്ങും പുതിയ കലാപത്തിനായി.......



നഗ്നത എന്നും നീയൊരു കലാപമാണ്‌
കറവ വറ്റാത്ത കലാപം